പതിനാറുകാരനെ പീഡിപ്പിച്ച സംഭവം: അന്വേഷണം ഊർജിതം
Friday, September 19, 2025 1:45 AM IST
തൃക്കരിപ്പൂർ: ഡേറ്റിംഗ് ആപ്പിലൂടെ ചന്തേര പോലീസ് പരിധിയിലെ പതിനാറുകാരനുമായി സൗഹൃദം സ്ഥാപിച്ചു ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 15 കേസുകളിൽ വിവിധ ജില്ലകളിലായി 16 പ്രതികളാണ് ഉൾപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രി കേസിൽ ഉൾപ്പെട്ടിട്ടുള്ള രണ്ടു പേർകൂടി അറസ്റ്റിലായതോടെ ഇതുവരെ 12 പേർ റിമാൻഡിലായി.
കാസർഗോഡ് ജില്ലയിലെ അഞ്ചു പോലീസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണ് കേസുകൾ അന്വേഷിച്ചുവരുന്നത്.