പി.പി. ദിവ്യക്കെതിരേയുള്ള പരാതി; തുടര്‍നടപടികള്‍ അറിയിക്കാന്‍ വിജിലന്‍സിനു സമയം നീട്ടി നല്കി
Friday, September 19, 2025 1:45 AM IST
കൊച്ചി: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യക്കെതിരേയുള്ള പരാതിയില്‍ തുടര്‍നടപടികള്‍ അറിയിക്കാന്‍ വിജിലന്‍സിനു സമയം നീട്ടി നല്കി ഹൈക്കോടതി.
ഇക്കാര്യത്തില്‍ സര്‍ക്കാർതീരുമാനം വൈകുന്ന സാഹചര്യത്തില്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന വിജിലന്‍സിന്റെ ആവശ്യം പരിഗണിച്ചാണു ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബിനാമി കമ്പനി തുടങ്ങി കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ കരാര്‍ജോലികള്‍ ഈ കമ്പനിക്കു നല്കി നേട്ടം ഉണ്ടാക്കിയെന്നാരോപിച്ച് വിജിലന്‍സിനു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നു ചൂണ്ടിക്കാട്ടി കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണയിലുള്ളത്. ഹര്‍ജി വീണ്ടും 25ന് പരിഗണിക്കാന്‍ മാറ്റി.