വിദ്യാര്‍ഥികളുടെ സുരക്ഷ: സ്ഥിരം സമിതി വേണമെന്ന് ഹൈക്കോടതി
Friday, September 19, 2025 1:45 AM IST
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വകുപ്പുതല ഉദ്യോഗസ്ഥരുടെ സ്ഥിരം സമിതി വേണമെന്ന് ഹൈക്കോടതി.
പാമ്പുശല്യത്തില്നിന്നടക്കം സ്കൂളുകൾക്ക് സംരക്ഷണം ഉറപ്പാക്കാനാണു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്ഥിരം സമിതി എന്ന നിര്‍ദേശം ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് മുന്നോട്ടു വച്ചത്.
സര്‍ക്കാര്‍ സമര്‍പ്പിച്ച കരട് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കാവുന്നതാണെന്നു വ്യക്തമാക്കിയ കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച ഉത്തരവ് 25ന് പുറപ്പെടുവിക്കുമെന്നും പറഞ്ഞു.