ന്യൂനപക്ഷ സ്കോളർഷിപ്പ്: 38.56 കോടി ചെലവഴിച്ചെന്ന് മന്ത്രി
Friday, September 19, 2025 1:45 AM IST
തിരുവനന്തപുരം: 2024-25ൽ വിവിധ ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്കായി 38.56 കോടി ചെലവഴിച്ചെന്നു മന്ത്രി വി. അബ്ദുറഹ്മാൻ. 1,41,943 വിദ്യാർഥികൾക്കു സ്കോളർഷിപ്പ് നൽകി.
കേന്ദ്ര സർക്കാർ നിർത്തലാക്കിയ മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ്പ് പദ്ധതിക്കു പകരമായി സംസ്ഥാനം നടപ്പാക്കിയ ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷി പ്പ് ഫോർ മൈനോറിറ്റീസ് പദ്ധതിക്കു നടപ്പു സാന്പത്തിക വർഷം ആറു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായുള്ള മാർഗദീപം സ്കോളർഷിപ്പ് പദ്ധതി പ്രകാരം 1,21,667 വിദ്യാർഥികൾക്ക് 18.25 കോടി രൂപ നൽകി. നടപ്പു സാന്പത്തിക വർഷം ഈ പദ്ധതിക്കായി 20 കോടി നീക്കിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.