പിഡബ്ല്യുഡി റോഡുകൾ ബിഎം ആൻഡ് ബിസി നിലവാരത്തിൽ പുതുക്കിപ്പണിയും: മന്ത്രി റിയാസ്
Friday, September 19, 2025 1:45 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊതുമരാമത്തു റോഡുകളും ബി.എം.ആൻഡ് ബിസി നിലവാരത്തിൽ നിർമിക്കുമെന്നു പൊതുമരാമത്തു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അൻവർ സാദത്തിന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നിലവിവൽ സംസ്ഥാനത്തെ 60 ശതമാനം റോഡുകളും ഈ നിലവാരത്തിലാണ് നിർമിച്ചത്. പരമാവധി വേഗത്തിൽ ബാക്കി റോഡുകൾ കൂടി ഈ നിലവാരത്തിൽ നിർമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഈ നിർമാണ രീതിക്ക് ചെലവ് കൂടുതലാണ്. ചിപ്പിംഗ് കാർപ്പെറ്റ് രീതിയേക്കാൾ ഒരു കിലോമീറ്ററിന് 50 ലക്ഷം രൂപ അധികം ചെലവഴിക്കേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.