കാപ്സ് സംസ്ഥാന വാര്‍ഷിക പൊതുയോഗം ഇന്ന്
Saturday, September 20, 2025 1:23 AM IST
കോട്ടയം: കേരള അസോസിയേഷന് ഓഫ് പ്രഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ് (കാപ്സ്) സംഘടനയുടെ 13-ാമത് വാര്‍ഷിക പൊതുയോഗം ഇന്നു രാവിലെ 10നു എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും.
14 ജില്ലാ ചാപ്റ്റുകളെ പ്രതിനിധീകരിച്ച് 200ലധികം പ്രതിനിധികള്‍ പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് ഡോ. ചെറിയാന് പി. കുര്യന് അധ്യക്ഷത വഹിക്കും. സെന്റ് ആല്‍ബര്‍ട്ട് കോളജ് ചെയര്മാന് റവ. ഡോ. ആന്റണി തോപ്പില്‍ ഭാരവാഹികളെ മെമന്‍േറാ നല്കി ആദരിക്കും.