ശബരിമലയിലെ സ്വര്‍ണപ്പാളി; ‘തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് തുടരാന്‍ ധാര്‍മികമായി അവകാശമില്ല’
Saturday, September 20, 2025 1:23 AM IST
കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളികളും മറ്റും കാണാതായ സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഇനി തുടരാന്‍ ധാര്‍മികമായി കഴിയില്ലെന്ന് ശബരിമല സംരക്ഷണ സംഗമം സംഘാടകസമിതി. ഇതു ഭക്തജനങ്ങളോടുള്ള അനീതിയാണ്. നിലവിലെ സാഹചര്യത്തില്‍ ശബരിമല സംരക്ഷണ സംഗമത്തിന്റെ പ്രസക്തി വര്‍ധിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കെടുകാര്യസ്ഥതയെയും അഴിമതിയെയും കുറിച്ച് കാലങ്ങളായി ഭക്തര്‍ ഉന്നയിച്ചിരുന്ന കാര്യങ്ങള്‍ ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞു. ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സര്‍ക്കാര്‍ കബളിപ്പിച്ചതായും ശബരിമല സംരക്ഷണ സംഗമം സംഘാടകസമിതി ആരോപിച്ചു.
അയ്യപ്പസംഗമം നടത്തുന്നതിനു പകരം സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലവും ഭക്തര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കുകയാണു സര്‍ക്കാര്‍ ചെയ്യേണ്ടത്. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ 22ന് പന്തളം നാനാക് കണ്വന്ഷന് സെന്ററില്‍ സംഘടിപ്പിച്ചിട്ടുള്ള ശബരിമല സംരക്ഷണ സംഗമത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.
1000ലധികം പേർ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.