ഗൂഢാലോചനയുടെ ഭാഗം: കെ.എന്‍. ഉണ്ണികൃഷ്ണന്
Saturday, September 20, 2025 1:24 AM IST
കൊച്ചി: തനിക്കെതിരേ നടക്കുന്ന അപവാദപ്രചാരണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എ.
പിന്നില്‍ കോണ്‍ഗ്രസ് രാഷ്ട്രീയമാണ്. കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ. സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് വി.ഡി. സതീശന് വിശ്വസിക്കുന്നെങ്കില്‍ തെളിവുകള്‍ പുറത്തുവിടട്ടെയെന്നും എംഎല്‍എ പറഞ്ഞു.
തുടക്കത്തില്‍ പ്രതികരിക്കേണ്ടതില്ലെന്നു കരുതിയെങ്കിലും പ്രചാരണം ശക്തമായതോടെ പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ ഒഴിവാക്കാനാണു ഫേസ്ബുക്കിലൂടെ വിശദീകരണം നൽകാനും നിയമനടപടിയുമായി മുന്നോട്ടു പോകാനും തീരുമാനിച്ചത്. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടിവരുന്നത് -എംഎൽഎ പറഞ്ഞു.