തപാല്‍മാര്‍ഗം ലഹരിക്കടത്ത്; കൊച്ചിയില്‍ രണ്ടു കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
Saturday, September 20, 2025 1:23 AM IST
കൊച്ചി: കൊച്ചിയില്‍ വീണ്ടും കൊറിയര്‍ വഴി കഞ്ചാവ് കടത്ത്. തപാല്‍മാര്‍ഗം തായ്ലൻഡില്നിന്നെത്തിച്ച രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഒരാള്‍ കസ്റ്റംസ് പിടിയിലായി. വടുതല ബോട്ട് ജെട്ടി സ്വദേശി സക്കറിയ ടൈറ്റസ് (23)ആണു പിടിയിലായത്.
സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്ന സക്കറിയ വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണെന്നാണു സൂചന.
മൂന്നു ദിവസം മുമ്പാണ് എറണാകുളം കാരിക്കാമുറിയിലെ വിദേശ തപാല്‍ ഓഫീസിലേക്ക് തായ്ലൻഡില്നിന്നു കൊറിയര്‍ എത്തിയത്.