അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം
Saturday, September 20, 2025 1:24 AM IST
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. അബോധാവസ്ഥയില്‍ വ്യാഴാഴ്ച അര്‍ധരാത്രി മെഡിക്കല്‍ കോളജില്‍ എത്തിച്ച ചാവക്കാട് സ്വദേശി റഹിം (59) ആണ് മരിച്ചത്.
അബോധാവസ്ഥയിലുള്ള ഇയാളെ ബീച്ച് ആശുപത്രിയിലാണ് ആദ്യം കൊണ്ടുവന്നത്. എത്തിച്ചവര്‍ സ്ഥലംവിട്ടു. അവിടെനിന്ന് ഗുരുതരാവസ്ഥയിലായപ്പോള്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.
മറ്റു പരിശോധനകള്‍ നടത്തുന്നതിനിടെ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.