മന്ത്രി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം
Saturday, September 20, 2025 1:24 AM IST
തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിയമസഭയിൽ ചോദ്യോത്തരവേളയിൽ മറുപടി പറയവെയാണു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. രക്തസമ്മർദത്തിലുണ്ടായ വ്യതിയാനമാണു കാരണം.
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി ചികിത്സയിൽ തുടരുകയാണ്.