പുതിയ ഹൗസ് ബോട്ട് രജിസ്ട്രേഷന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും
Saturday, September 20, 2025 1:23 AM IST
തിരുവനന്തപുരം: ഹൗസ് ബോട്ടുകളിൽ നിന്നുള്ള മലിനീകരണം കൂടുതലായതിനാൽ പുതിയ ബോട്ടുകൾക്കു രജിസ്ട്രേഷൻ നൽകുന്നതിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ടെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
കുപ്പിവെള്ളം, പ്ലാസ്റ്റിക് പാക്കറ്റുകളിലെ ഭക്ഷണം എന്നിവ യാത്രക്കാർ ഉപയോഗിക്കരുതെന്നു ബോട്ടുടമകൾക്കു കർശനനിർദേശം നൽകിയിട്ടുണ്ട്.
ബോട്ടുകളിലെ ഖരമാലിന്യശേഖരണത്തിനു കളക്ഷൻ ബാസ്കറ്റുകൾ സ്ഥാപിക്കും. സംസ്ഥാനത്ത് അനധികൃത ടൂറിസം റിസോർട്ടുകൾ പ്രവർത്തിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.