കെസിബിസി നാടകമേളയ്ക്കു തുടക്കം
Saturday, September 20, 2025 1:23 AM IST
കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ 36-ാമത് കെസിബിസി അഖില കേരള പ്രഫഷണൽ നാടകമേളയ്ക്കു പാലാരിവട്ടം പിഒസിയിൽ തുടക്കം.
വരാപ്പുഴ ആർച്ച്ബിഷപ്പും കമ്മീഷൻ വൈസ് ചെയർമാനുമായ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
പിഒസി ഡയറക്ടർ ഫാ. തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. സംവിധായകൻ ജിസ് ജോയ് മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തെത്തുടർന്ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘വാർത്ത’ എന്ന നാടകം അവതരിപ്പിച്ചു.
28 വരെ ദിവസവും വൈകുന്നേരം ആറിനാണു നാടകാവതരണം. ഇന്നത്തെ നാടകം ‘സുകുമാരി’ (തിരുവനന്തപുരം നവോദയ).