മാര്‍ ജേക്കബ് തൂങ്കുഴി പാര്ശ്വവത്കരിക്കപ്പെട്ടവരോടു പക്ഷംചേര്‍ന്ന മഹായിടയന്: മാര്‍ തോമസ് തറയില്‍
Saturday, September 20, 2025 1:23 AM IST
ചങ്ങനാശേരി: അവിഭക്ത ചങ്ങനാശേരി അതിരൂപതയില്‍ ജനിച്ചുവളര്‍ന്ന് അജപാലക നേതൃത്വത്തിലേക്കുയര്‍ന്ന ആര്‍ച്ച്ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ വിയോഗത്തില്‍ ചങ്ങനാശേരി അതിരൂപത അനുശോചനം രേഖപ്പെടുക്കുന്നതായി ആർച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ അറിയിച്ചു.
മൂന്നുരൂപതകളില് മേല്‍പ്പട്ടശുശ്രൂഷ നിര്‍വഹിക്കാനുള്ള കൃപ അദ്ദേഹത്തിനു ലഭിച്ചു. സഭയുടെ സാമൂഹികശുശ്രൂഷാരംഗങ്ങളില് ഉത്സുകനായിരുന്ന അദ്ദേഹത്തിനു നിരവധി പ്രസ്ഥാനങ്ങള്‍ ആരംഭി ക്കാനും തന്റെ രൂപതകളെ ആത്മീയവും ഭൗതികവുമായ പുരോഗതിയിലേക്കു നയിക്കാനും സാധിച്ചു.
ക്രിസ്തുദാസി സന്യാസിനീസമൂഹവും മേരിമാതാ മേജര്‍ സെമിനാരിയും മഹാജൂബിലി മിഷന് മെഡിക്കല്‍ കോളേജും മറ്റു പ്രൊഫഷണല്‍ കോളേജുകളും മാത്രമല്ല എയ്ഡ്സ് രോഗികളെ ശുശ്രൂഷി ക്കുന്ന കേന്ദ്രവും ആരംഭിച്ചുവെന്നത് അദ്ദേഹത്തിന്റെ സാമൂഹികപ്രതിബദ്ധതയുടെ തെളിവാണ്. അദ്ദേഹം പാര്ശ്വവത്കരിക്കപ്പെട്ടവരോടു പക്ഷംചേര്‍ന്ന മഹായിടയനായിരുന്നു.