ആഗോള അയ്യപ്പസംഗമം: ചെലവ് വഹിക്കാമെന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിനു സ്റ്റേ
Saturday, September 20, 2025 1:24 AM IST
കൊച്ചി: ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കുന്ന ജീവനക്കാരടക്കമുള്ളവരുടെ ചെലവ് ക്ഷേത്രഫണ്ടില്നിന്നു വഹിക്കാമെന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
കാസര്‍ഗോഡ് നീലേശ്വരം സ്വദേശിയും ക്ഷേത്രം ജീവനക്കാരനുമായ എ.വി. രാമചന്ദ്രന് നല്കിയ ഹർജിയിലാണു ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
അയ്യപ്പസംഗമത്തിനു പോകാന്‍ സ്വമേധയാ തയാറായ ക്ഷേത്രം ട്രസ്റ്റിമാര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ക്കു യാത്ര, ഭക്ഷണം എന്നിവയ്ക്കായുള്ള ചെലവ് ബന്ധപ്പെട്ട ക്ഷേത്രങ്ങളില്‍നിന്നു വഹിക്കാന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറാണ് അനുമതി നല്‍കിയത്.