45000 ക്ലാസ് മുറികൾ ഹൈടെക് ആക്കി: മന്ത്രി വി. ശിവൻകുട്ടി
Saturday, September 20, 2025 1:23 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 45000 സെക്കൻഡറി /ഹയർ സെക്കൻഡറി ക്ലാസ് മുറികൾ ഹൈടെക് ആക്കിയെന്നു മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി പ്രൈമറി ക്ലാസുകളിൽ ഐടി ഉപകരണങ്ങൾ ലഭ്യമാക്കി.
എല്ലാ സർക്കാർ എയ്ഡഡ് സ്കൂളുകൾക്കും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യമാക്കി.അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ചു കെട്ടിടനിർമാണം, ബാരിയർ ഫ്രീ സ്കൂൾ പദ്ധതി, സ്വന്തമായി സ്ഥലമില്ലാത്ത സ്കൂളുകൾക്കു ഭൂമി വാങ്ങുന്നതിനു പദ്ധതി തുടങ്ങിയവ നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.