സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ഭാരവാഹികൾ
Saturday, September 20, 2025 1:23 AM IST
പാലാ: കേരളാ പ്രൈമറി കോ ഓപ്പറേറ്റിവ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റായി വി.ആര്. ഭാസ്കരനേയും (കണ്ണൂര്‍), ജനറല്‍ സെക്രട്ടറിയായി എന്‍. സ്വാമിനാഥനെയും (പാലക്കാട്) തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി ചാള്‍സ് ആന്റണി (കോട്ടയം), സി.എന്‍. രവീന്ദ്രനാഥ് (മലപ്പുറം), സി.ഒ. ജേക്കബ് (തൃശൂര്‍), ഷണ്മുഖന് (ആലപ്പുഴ), സെക്രട്ടറിമാരായി അശോകന് കുറുങ്ങപ്പള്ളി (കൊല്ലം), എം.കെ. ജോര്‍ജ് (എറണാകുളം), കെ. ഗോവിന്ദന് (കണ്ണൂര്‍), വി. പ്രഭാകരന് (കോഴിക്കോട്), ട്രഷററായി ഭാസ്കരന് നായര്‍ (കാസര്‍ഗോഡ്) എന്നിവരേയും തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തില്‍ തെരഞ്ഞെടുത്തു.