പതിനാറുകാരന് പീഡനം: ഒരാൾകൂടി അറസ്റ്റിൽ
Saturday, September 20, 2025 1:23 AM IST
തൃക്കരിപ്പൂർ: ചന്തേര പോലീസ് പരിധിയിലെ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ഡേറ്റിംഗ് ആപ്പിലൂടെ ബന്ധപ്പെട്ട് ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഒരാൾകൂടി അറസ്റ്റിലായി.
കോഴിക്കോട് ഈയ്യാട് കാവിലുംപാറ എം.പി. അജുലാലിനെയാണ് (32) അറസ്റ്റ് ചെയ്തത്. 16 പ്രതികളിൽ ഇനി മൂന്നു പേരെ മാത്രമാണ് അന്വേഷണ സംഘം പിടികൂടാനുള്ളത്.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിലായി 15 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നത്. ഇതിനകം അറസ്റ്റ് ചെയ്ത 13 പേരെ വിവിധ സ്ഥലങ്ങളിലായി റിമാൻഡ് ചെയ്തിട്ടുണ്ട്.