അമൃതകീർത്തി പുരസ്കാരം പി.ആർ.നാഥന്
Sunday, September 21, 2025 1:02 AM IST
കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വർഷത്തെ അമൃതകീർത്തി പുരസ്കാരത്തിന് നോവലിസ്റ്റും കഥാകാരനും തിരക്കഥാകൃത്തും പ്രഭാഷകനുമായ പി .ആർ.നാഥൻ അർഹനായി.
1,23,456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്ത സരസ്വതീ ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
മാതാ അമൃതാനന്ദമയിയുടെ എഴുപത്തിരണ്ടാം പിറന്നാൾ ദിനമായ 27ന് കൊല്ലം അമൃതപുരി അമൃതവിശ്വവിദ്യാപീഠം കാമ്പസിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.