സ്ത്രീകള്‍ക്കെതിരായ അപവാദം: തുടങ്ങിയത് ഗോവിന്ദനെന്ന് വി.ഡി. സതീശന്
Sunday, September 21, 2025 1:02 AM IST
കോതമംഗലം: സ്ത്രീകള്‍ക്കെതിരായ അപവാദ പ്രചാരണത്തിനു തുടക്കം കുറിച്ചയാള്‍ എം.വി. ഗോവിന്ദനാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
ആന്തൂരിലെ പ്രവാസിവ്യവസായി സാജന് ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാം പ്രതിയാക്കേണ്ടിയിരുന്ന നഗരസഭാ ചെയര്‍പേഴ്സനെ പ്രതിയാക്കാതിരിക്കാന്‍ ദേശാഭിമാനിയുടെ ഒന്നാംപേജില്‍ സാജന്റെ ഭാര്യയെക്കുറിച്ച് അപവാദപ്രചാരണം തുടങ്ങിവച്ചതു ഗോവിന്ദനാണ്.
വൈപ്പിന്‍ എംഎല്‍എയുമായി ബന്ധപ്പെട്ട സംഭവം എങ്ങനെ പുറത്തുവന്നുവെന്ന് സിപിഎമ്മാണ് അന്വേഷിക്കേണ്ടത്. കഴിഞ്ഞ ഒരു മാസമായി കോണ്‍ഗ്രസ് നേതാക്കളെ സ്ത്രീകളുടെ പേരു വച്ച് സിപിഎം ആക്രമിക്കുമ്പോള്‍ സ്ത്രീപക്ഷവും മനുഷ്യാവകാശവും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.