ചെത്തിപ്പുഴ ആശുപത്രിയില്‍ ജാപ്പനീസ് ടെക്നോളജി എന്‍ഡോസ്കോപി
Sunday, September 21, 2025 1:02 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ പള്‍മണോളജി, ഗാസ്ട്രോഎന്ററോളജി വിഭാഗങ്ങളില്‍ ജാപ്പനീസ് ടെക്നോളജിയില്‍ അധിഷ്ടിതമായ എന്‍ഡോസ്കോപ്പി അള്‍ട്രാ സൗണ്ട് മെഷീന്, ബ്രോങ്കോസ്കോപിക് അള്‍ട്ര സൗണ്ട് എന്നിവ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ആശീര്‍വദിച്ചു. സാങ്കേതിക മികവിലൂടെ ശസ്ത്രക്രിയയും മുറിവും ഇല്ലാതെ ശരീരത്തിനകത്തെ അവയവങ്ങള്‍ വിശദമായി പരിശോധിക്കാന്‍ ഇവ ഉപയോഗിക്കുന്നു.
വേദനയില്ല, റേഡിയേഷന് ഇല്ല, പരിശോധനയ്ക്കിടയില്‍ തന്നെ ബയോപ്സി എടുക്കാം. ശസ്ത്രക്രിയാനന്തര പരിചരണം വേണ്ടതുമില്ല. അപകടസാധ്യതയുള്ള രോഗികള്‍ക്കും സുരക്ഷിതമാണ്.
രക്തക്കുഴലുകളും അണുബാധയും വ്യക്തമായി കാണാൻ ശേഷിയുള്ള പ്രോസസറാണ് ഇതിൽ ഉപയോഗിക്കുന്നത്. ഈ ഉപകരണങ്ങളിലൂടെ എന്‍ഡോസ്കോപി രണ്ടു മടങ്ങ് വേഗത്തിലാക്കാനും രോഗനിര്‍ണയം കൂടുതല്‍ കൃത്യതയുള്ളതാക്കാനും സഹായിക്കും.
ഫ്യൂജി ഫിലിം കമ്പനിയുടെ കണക്ടിംഗ് പ്രോസസര്‍ ഉപയോഗിച്ച് ഇയുഎസ്, ഇബിയുഎസ് ഉം ഉപയോഗിക്കുന്ന കോട്ടയം ജില്ലയിലെ ആദ്യ സ്വകാര്യ ആശുപത്രിയും മധ്യകേരളത്തിലെ അപൂര്‍വം ആശുപത്രികളിലൊന്നുമാണ് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി. ഈ ഉപകരണങ്ങളിലൂടെ പോളിപ്പുകള്‍, ട്യൂമറുകള്‍ എന്നിവ വളരെ വേഗം കണ്ടെത്താനാകും. മിക്ക രോഗികള്‍ക്കും ഔട്ട് പേഷ്യന്റ് രീതിയില്‍തന്നെ ചികിത്സാ നിര്‍ണയം സാധ്യമാകുന്നു എന്ന പ്രത്യേകതയുമുണ്ട്.
ആശുപത്രിയിൽ നടന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജെയിംസ് പി. കുന്നത്ത് അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടർമാരായ ഫാ. ജോഷി മുപ്പതില്‍ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. ജോസ് പുത്തന്‍ചിറ, ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍, സിസ്റ്റർ മെറീന എസ്ഡി, പോള്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. എന്‍ഡോസ്കോപി സംബന്ധമായ സംശയങ്ങള്‍ക്കും ഡോക്ടേഴ്സ് ബുക്കിംഗിനും 0481 272 2100 എന്ന നമ്പരില്‍ ബന്ധപ്പെടണം.