ഡോ. ജോര്‍ജ് തയ്യിലിന് പുരസ്കാരം
Sunday, September 21, 2025 1:02 AM IST
കൊച്ചി: ഡിസി ബുക്സ് സുവര്‍ണജൂബിലിയോടനുബന്ധിച്ച് എഴുത്തുകാര്‍ക്ക് നല്കുന്ന പുരസ്കാരം ഹൃദയചികിത്സാ വിദഗ്ധനും ഗ്രന്ഥകാരനുമായ ഡോ. ജോര്‍ജ് തയ്യിലിന്.
25 വര്‍ഷങ്ങളായി വൈദ്യശാസ്ത്ര മേഖലയില്‍ രചിച്ച മികച്ച പുസ്തകങ്ങള്‍ പരിഗണിച്ചാണു പുരസ്കാരം.
ഹൃദയചികിത്സയില്‍ 40 വര്‍ഷമായി സേവനം ചെയ്യുന്ന ഡോ. തയ്യില്‍ എറണാകുളം ലൂര്‍ദ് ആശുപത്രിയിലെ ഹൃദ്രോഗവിഭാഗം സ്ഥാപക മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമാണ്. എട്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മികച്ച ഡോക്ടര്‍ക്കും എഴുത്തുകാരനുമുള്ള 17 പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.