അഖിലകേരള ദിവ്യകാരുണ്യ ക്വിസ്
Sunday, September 21, 2025 1:02 AM IST
വിളക്കന്നൂർ: വിളക്കന്നൂർ ദിവ്യകാരുണ്യ അദ്ഭുത ദേവാലയത്തിൽ ദിവ്യകാരുണ്യ അദ്ഭുത ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമുള്ള പ്രഥമ വാർഷികത്തിനും ക്രിസ്തുരാജന്റെ തിരുനാളിനും അനുബന്ധിച്ച് സംഘടിപ്പിക്കുന്ന അഖിലകേരള പ്രഥമ ദിവ്യകാരുണ്യ ക്വിസ് നവംബർ 26ന് വിളക്കന്നൂർ ക്രിസ്തുരാജാ നഗറിൽ നടക്കും.
രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 15. രജിസ്ട്രേഷൻ ഫീസ് 100 രൂപ. ഒന്നാം സമ്മാനം 25001, രണ്ടാം സമ്മാനം 15001, മൂന്നാം സമ്മാനം 5001. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും നൽകും.
പ്രായലിംഗ ഭേദമേന്യ രണ്ടുപേർ അടങ്ങിയ ടീമാണ് പങ്കെടുക്കേണ്ടത്. വിശദവിവരങ്ങൾക്ക് 9400062892, 9747464200, 9747464900, 9446603805.