സിനിമാജീവിതത്തിലെ ഏറ്റവും വലിയ ബഹുമതി: മോഹന്‍ലാല്‍
Sunday, September 21, 2025 1:02 AM IST
കൊച്ചി: തന്റെ 48 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണു ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്കാരമെന്നു നടന് മോഹന്‍ലാല്‍. തന്നെ ഇഷ്ടപ്പെടുന്നവര്‍ക്ക് തിരിച്ചുകൊടുക്കാന്‍ സാധിച്ച വലിയ അംഗീകാരമാണിത്. അവാര്‍ഡിനു തെരഞ്ഞെടുത്ത ജൂറിയോടും സര്‍ക്കാരിനോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും വലിയൊരു അംഗീകാരം തനിക്കു സാധ്യമാക്കിത്തന്ന തന്റെകൂടെയുള്ളവര്ക്കും കുടുംബത്തിനും നന്ദി പറയുന്നു. പുരസ്കാരം ഒരുപാടുപേര്‍ക്കുള്ള പ്രചോദനമാണ്. ഉള്‍പ്പുളകത്തോടെ ഈ അംഗീകാരം ഏറ്റുവാങ്ങുന്നു. ഇനിയും ഒരുപാട് ചെയ്യാനുണ്ട്.
ജോലിയോടു സത്യസന്ധമായും കൂറ് പുലര്‍ത്തിയും ബഹുമാനപൂര്‍വവും മുന്നോട്ടു പോകുമെന്നും മോഹന്‍ലാല്‍
പറഞ്ഞു.