തമിഴ്നാടിന് വീണ്ടും സ്പെഷൽ ട്രെയിൻ
Sunday, September 21, 2025 1:02 AM IST
കൊല്ലം: പൂജ, ദീപാവലി ഉത്സവങ്ങൾ പ്രമാണിച്ച് തമിഴ്നാടിന് വീണ്ടും സ്പെഷൽ ട്രെയിൻ അനുവദിച്ചു.
എംജിആർ ചെന്നൈ സെൻട്രൽ -കന്യാകുമാരി റൂട്ടിലാണ് പ്രതിവാര എക്സ്പ്രസ് സ്പെഷൽ ട്രെയിൻ അനുവദിച്ചിട്ടുള്ളത്. വണ്ടി കേരളം വഴിയല്ല കന്യാകുമാരിക്ക് പോകുന്നത്.
ചെന്നൈ സെൻട്രൽ -കന്യാകുമാരി സ്പെഷൽ ( 06151) 22, 29, ഒക്ടോബർ ആറ്, 13, 20 തീയതികളിൽ (എല്ലാം തിങ്കൾ) രാത്രി 11.50 ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 1.20 ന് കന്യാകുമാരിയിൽ എത്തും.