അയ്യപ്പസംഗമം വന്‍ പരാജയം: ചെന്നിത്തല
Sunday, September 21, 2025 1:02 AM IST
കോട്ടയം: ആഗോള അയ്യപ്പസംഗമം വന്‍ പരാജയമായിപ്പോയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 50 രാജ്യങ്ങളില്‍നിന്ന് പ്രതിനിധികള്‍ വരുമെന്ന് പറഞ്ഞു. എന്നാല്‍, ആരും വന്നില്ല. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ എല്ലാവരും പോയെന്നും അദ്ദേഹം കോട്ടയ്ത്ത് മാധ്യമങ്ങളോടു പറഞ്ഞു.
അയ്യപ്പന്റെ അനിഷ്ടം ഈ പരിപാടിക്കുണ്ടായി. പ്രതിപക്ഷം ചോദിച്ച ഒരു ചോദ്യത്തിനും സര്‍ക്കാര്‍ മറുപടി തന്നിട്ടില്ല. അയ്യപ്പനുപോലും സംഗമം ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അടവായിരുന്നു അയ്യപ്പസംഗമമെന്നും അതു പൊളിഞ്ഞുപോയെന്നും ചെന്നിത്തല പറഞ്ഞു.