കൊച്ചി മെട്രോയിൽ ചരക്കുസേവനം ആരംഭിക്കുന്നു
Sunday, September 21, 2025 1:02 AM IST
കൊച്ചി: ഡല്‍ഹി മെട്രോ ആരംഭിച്ച മാതൃകയില്‍ കൊച്ചി മെട്രോയും ഫ്രൈറ്റ് സര്‍വീസിനൊരുങ്ങുന്നു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലായിരിക്കും ഈ സേവനം നടപ്പാക്കുക.
രാജ്യത്തെ എല്ലാ മെട്രോ ട്രെയിനുകളിലും ചരക്കുഗതാഗത സേവനം ആരംഭിക്കണമെന്ന കേന്ദ്രസർക്കാർ നിര്‍ദേശത്തെത്തുടര്‍ന്നാണു നടപടി. കെഎംആര്‍എല്ലിന് അധിക വരുമാനമാണു ലക്ഷ്യം. മാത്രമല്ല, ബിസിനസ് സ്ഥാപനങ്ങളെ കൊച്ചി മെട്രോയുമായി കൂടുതല്‍ അടുപ്പിക്കാനും ചരക്കും സേവനവും വളരെ പെട്ടെന്നു കൈമാറാന്‍ ബിസിനസുകാര്‍ക്കും പുതിയൊരു മാര്‍ഗം തുറന്നുകിട്ടാനും ഇതു വഴിതുറക്കും.