സൈബർ ആക്രമണം: ഉറവിടം പറവൂർ എന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ
Sunday, September 21, 2025 1:02 AM IST
പറവൂർ: സൈബർ ആക്രമണത്തിന്റെ തുടക്കം പറവൂരിൽനിന്നാണെന്നു കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ. അപവാദപ്രചാരണത്തിന്റെ ഉറവിടം അന്വേഷണത്തിലൂടെ വ്യക്തമാകണം.
സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും മുനമ്പം ഡിവൈഎസ്പിക്കും പരാതി നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കളുടെ മൗനാനുവാദം ഉണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കോൺഗ്രസിന്റെ പ്രാദേശിക നേതാവിന്റെ ഫേസ്ബുക്കിലൂടെയാണ് ആദ്യം അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.