ധാരണാപത്രം ഒപ്പുവച്ചു
Sunday, September 21, 2025 1:02 AM IST
കൊച്ചി: കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് (സിഎസ്എൽ) കപ്പൽനിർമാണ, സമുദ്രഗതാഗത ശേഷി ത്വരിതപ്പെടുത്തുന്നതിനായി ദക്ഷിണകൊറിയയിലെ എച്ച്ഡി കൊറിയ ഷിപ് ബിൽഡിംഗ് ആൻഡ് ഓഫ്ഷോർ എൻജിനിയറിംഗുമായി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.
ഇരു കപ്പൽശാലകളുടെയും നൂതന സാങ്കേതികവിദ്യയും അടിസ്ഥാനസൗകര്യങ്ങളും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുന്നതാണ് കരാർ.
തമിഴ്നാട്ടിൽ കപ്പൽനിർമാണത്തിനും അനുബന്ധ വ്യവസായങ്ങൾക്കുമുള്ള അവസരങ്ങൾ കണ്ടെത്താനും വികസിപ്പിക്കാനുമായി തമിഴ്നാട് സർക്കാരിന്റെ നിക്ഷേപ പ്രോത്സാഹന ഏജൻസിയായ ഗൈഡൻസുമായും സിഎസ്എൽ ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്.