മലയാള കലാ അക്കാദമി പുരസ്കാരം ഡോ.വസന്തകുമാർ സാംബശിവന്
Sunday, September 21, 2025 1:02 AM IST
തിരുവനന്തപുരം: അധ്യാപകനും അഭിഭാഷകനുമായിരുന്ന അഡ്വ.ജോർജ് ചാത്തമ്പടത്തിന്റെ പേരിലുള്ള 2025-ലെ ’മലയാള കലാ അക്കാദമി’ പുരസ്കാരത്തിനു ഡോ.വസന്തകുമാർ സാംബശിവൻ അർഹനായി.
25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 25-നു വൈകുന്നേരം 3:30-ന് കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.