തദ്ദേശ പെർഫോമൻസ് ഓഡിറ്റ് വിഭാഗം നിർത്തി
Sunday, September 21, 2025 1:02 AM IST
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുള്ള പെർഫോമൻസ് ഓഡിറ്റ് വിഭാഗം അവസാനിപ്പിക്കുന്നു.
റോഡ്, പാലങ്ങൾ അടക്കമുള്ളവയുടെ നിർമാണ പ്രവർത്തനങ്ങൾ ഇനി തദ്ദേശ വിജിലൻസ് സംവിധാനം പരിശോധിക്കും.
ഇതോടെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ക്രമക്കേടുകൾ കണ്ടെത്തുന്നതിനും തിരുത്തുന്നതിനുമുള്ള സംവിധാനം ഇല്ലാതാകും.