ശ്രീനാരായണഗുരുവിന് സോണിയ ഗാന്ധിയുടെ ആദരം
Monday, September 22, 2025 5:47 AM IST
കൽപ്പറ്റ: ശ്രീനാരായണഗുരുവിനു സമാധി ദിനത്തിൽ ആദരം അർപ്പിച്ച് കോണ്ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ. എസ്എൻഡിപി യൂണിയൻ ഓഫീസിൽ എത്തി മൂവരും ഗുരുവിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
എംപിമാർക്കൊപ്പം ടി. സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെപിസിസി അംഗം പി.പി. ആലി, മുനിസിപ്പൽ ചെയർമാൻ ടി.ജെ. ഐസക്, ഗിരീഷ് കൽപ്പറ്റ, എൻ. മുസ്തഫ, ഗോകുൽദാസ് കോട്ടയിൽ എന്നിവർ ഉണ്ടായിരുന്നു. യൂണിയൻ പ്രസിഡന്റ് കെ.ആർ. കൃഷ്ണൻ, സെക്രട്ടറി എം. മോഹനൻ, വൈസ് പ്രസിഡന്റ് എൻ. മണിയപ്പൻ, വനിതാസംഘം പ്രസിഡന്റ് പദ്മിനി, ഉഷ തന്പി, അനസൂയ രവി, പി.കെ. ഗോപി, പി.കെ. മുരളി എന്നിവരുടെ നേതൃത്വത്തിൽ എംപിമാരെ സ്വീകരിച്ചു.