കാലാവസ്ഥാ ഉച്ചകോടിയില്‍ ഹൈബി ഈഡനും പങ്കെടുക്കും
Monday, September 22, 2025 5:47 AM IST
കൊച്ചി: കാലാവസ്ഥാ വാരത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ സംഘടിപ്പിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഹൈബി ഈഡന് എംപിയും പങ്കെടുക്കും. കാലാവസ്ഥയും സുസ്ഥിരതയും സംബന്ധിച്ച സെഷനില്‍ ഹൈബി ഈഡന് സംസാരിക്കും.
എറണാകുളം മണ്ഡലത്തിലെ തീരദേശങ്ങള്‍ നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും അദ്ദേഹം ആഗോളവേദിയില്‍ അവതരിപ്പിക്കും. സുസ്ഥിര വളര്‍ച്ച സാധ്യമാക്കാന്‍ മണ്ഡലത്തില്‍ ലഭിക്കുന്ന അവസരങ്ങളും മണ്ഡലത്തിലെ സാധ്യതകളും എംപി അവതരിപ്പിക്കും. 24, 25 തീയതികളിലാണ് ഉച്ചകോടി. എംപിമാരായ അനുരാഗ് ഠാക്കൂര്‍, ചമല കിരണ്‍ കുമാര്‍ റെഡ്ഢി, സുമതി തങ്ക പാണ്ഡ്യന് എന്നിവരും സംഘത്തിലുണ്ട്.