ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
Monday, September 22, 2025 5:47 AM IST
കറുകച്ചാൽ: ബൈക്ക് മിതിലിടിച്ച് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കറുകച്ചാൽ ഊന്നുകല്ല് താന്നിക്കുന്നേൽ മോഹനന്റെ മകൻ സനീഷ് (32) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെ കറുകച്ചാൽ എൻഎസ്എസ് ജംഗ്ഷനിലായിരുന്നു അപകടം.
കറുകച്ചാലിൽനിന്നും പാലമറ്റം ഭാഗത്തേക്ക് പോകുകയായിരുന്നു സനീഷ്. എൻഎസ്എസ് ജംഗ്ഷന് സമീപത്തായി നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. രണ്ടു സുഹൃത്തുക്കളും സനീഷിനൊപ്പമുണ്ടായിരുന്നു. പരിക്കേറ്റ മൂവരെയും നാട്ടുകാർ ചെത്തിപ്പുഴയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ സനീഷ് ഇന്നലെ രാവിലെ മരിച്ചു. അമ്മ: ശോഭന. സഹോദരിമാർ: സ്വപ്ന, സൗമ്യ. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ.