സൈബി അക്കര എഐസിയു കേരള വൈസ് പ്രസിഡന്റ്
Monday, September 22, 2025 5:47 AM IST
കൊച്ചി: സിബിസിഐയുടെ നേതൃത്വത്തിലുള്ള ദേശീയ അല്മായ സംഘടനയായ ഓൾ ഇന്ത്യ കാത്തലിക് യൂണിയന്റെ (എഐസിയു) കേരള വൈസ് പ്രസിഡന്റായി സൈബി അക്കരയെ (ചങ്ങനാശേരി അതിരൂപത) തെരഞ്ഞെടുത്തു.
കേരള കാത്തലിക് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, യുവദീപ്തി അതിരൂപത പ്രസിഡന്റ്, കത്തോലിക്ക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, അതിരൂപത ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, യൂത്ത് കമ്മീഷൻ ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ എക്സിക്യൂട്ടീവ് അംഗം, കത്തോലിക്ക കോൺഗ്രസ് അതിരൂപത സെക്രട്ടറി, ഫൊറോന കൗൺസിൽ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിക്കുന്നു. കത്തോലിക്ക കോൺഗ്രസിന്റെ മികച്ച സംഘാടകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്.