26ന് ലോട്ടറി ബന്ദ്
Tuesday, September 23, 2025 2:03 AM IST
കൊച്ചി: പുതുക്കിയ ജിഎസ്ടി നിരക്കിലുള്ള ലോട്ടറിയുടെ നറുക്കടുപ്പ് ആരംഭിക്കുന്ന 26ന് ലോട്ടറി ടിക്കറ്റ് ബഹിഷ്കരിച്ച് ലോട്ടറി ബന്ദ് നടത്തുമെന്ന് കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ ഐഎൻടിയുസി.
ലോട്ടറി ജിഎസ്ടി 40 ശതമാനമായി വർധിപ്പിച്ചതിന്റെ പേരിൽ സമ്മാനങ്ങളിലും വിൽപന, പ്രൈസ് കമ്മീഷനുകളിലും വലിയ കുറവു വരുത്തിയത് ജനങ്ങളോടും ഏജന്റുമാരോടുള്ള വഞ്ചനയാണെന്ന് അസോസിയേഷൻ ആരോപിച്ചു.
കേന്ദ്ര സർക്കാർ സ്വർണത്തേക്കാൾ ഉയർന്ന നികുതിയിലേക്കാണ് പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവനോപാധിയെ എത്തിച്ചതെന്നും അസോസിയേഷൻ ഭാരവാഹികൾ കൊച്ചിയിൽ പറഞ്ഞു.