ഭവന സമുന്നതി: അപേക്ഷ ക്ഷണിച്ചു
Tuesday, September 23, 2025 2:03 AM IST
തിരുവനന്തപുരം: കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (സമുന്നതി), നടപ്പാക്കുന്ന ഭവന സമുന്നതി (2025-26) പദ്ധതിയിലേക്ക് 30 വരെ അപേക്ഷിക്കാം.
കേരളത്തിലെ വാസയോഗ്യമല്ലാതെയും അടച്ചുറപ്പില്ലാതെയുമുള്ള ഭവനങ്ങളിൽ താമസിക്കുന്ന സംവരണേതര വിഭാഗങ്ങളിൽപ്പെടുന്ന നാലു ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ളവരുടെ ഭവനങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി താമസ യോഗ്യമാക്കുന്നതിന് പദ്ധതിയിലൂടെ ധനസഹായം അനുവദിക്കുന്നു. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കും www.kswcfc.org സന്ദർശിക്കുക.