ജസ്റ്റീസ് മോഹനന് കമ്മീഷന് രണ്ടാംഘട്ട തെളിവെടുപ്പ് നടത്തി
Tuesday, September 23, 2025 2:03 AM IST
കൊച്ചി: താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ടു നിയമിക്കപ്പെട്ട ജസ്റ്റീസ് വി.കെ.മോഹനന് ജുഡീഷല്‍ കമ്മീഷന് രണ്ടാംഘട്ട പൊതു തെളിവെടുപ്പും ഹിയറിംഗും ഭൂതത്താന്കെട്ടില് സംഘടിപ്പിച്ചു.
ജലാശയങ്ങളില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകളില്‍ പരിശോധന നടത്താന്‍ കനാല്‍ ഓഫീസര്‍മാരുടെ സേവനം കാര്യക്ഷമമായി പ്രയോജനപ്പെടുത്തുക, ഭൂതത്താന്കെട്ടില് ആറു മാസമെങ്കിലും ബോട്ടിംഗ് നടത്താന്‍ സാഹചര്യമൊരുക്കുക, മലിനീകരണ സാധ്യത ഒഴിവാക്കാന്‍ സോളാര്‍ ബോട്ടുകള്‍ ഉപയോഗിക്കുക എന്നിങ്ങനെ വിവിധ നിര്‍ദേശങ്ങള്‍ തെളിവെടുപ്പില്‍ ഉയര്‍ന്നുവന്നു. രജിസ്റ്റര്‍ ചെയ്ത 16 പേരില്‍ 12 പേര് ഹിയറിംഗില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.