അയ്യപ്പസംഗമം പരാജയമെന്ന് പറയുന്നവർ അങ്ങനെ കരുതട്ടേയെന്ന് ഇ.പി. ജയരാജൻ
Wednesday, September 24, 2025 1:49 AM IST
കണ്ണൂർ: ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമം പരാജയമാണെന്ന് കരുതുന്നവർ അങ്ങനെ തന്നെ കരുതിക്കട്ടേയെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ.
ആഗോള അയ്യപ്പ സംഗമത്തിൽ പ്രതിപക്ഷം സങ്കുചിത നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജൻ.
ആഗോള അയ്യപ്പ സംഗമത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആർഎസ്എസ് നിലപാടിനൊപ്പമാണു ചേർന്നത്. കേരളത്തിന്റെ പൊതുതാത്പര്യം ഹനിക്കലാണ് ഇരുവരുടെയും ലക്ഷ്യം. അയ്യപ്പ വിശ്വാസികൾ ലോകത്തെല്ലായിടത്തുമുണ്ട്. തിരുപ്പതി പോലെ കേരളവും വളരണം. ശബരിമലയുടെ വികസനമാണ് ലക്ഷ്യമിട്ടതെന്നും അദ്ദേ ഹം പറഞ്ഞു.