ഫാ. ലിജോ ചിറ്റിലപ്പിള്ളി ഓർഫനേജ് കണ്ട്രോൾ ബോർഡ് അംഗം
Wednesday, September 24, 2025 1:49 AM IST
തിരുവനന്തപുരം: കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് (കെസിബിസി) കെയർ ഹോംസ് ആൻഡ് സ്പെഷൽ സ്കൂൾസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറും അസോസിയേഷൻ ഓഫ് ഓർഫനേജ്സ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് കേരളയുടെ സംസ്ഥാന അധ്യക്ഷനുമായ ഫാ. ലിജോ ചിറ്റിലപ്പിള്ളിയെ സംസ്ഥാന ഓർഫനേജ് കണ്ട്രോൾ ബോർഡ് മെംബറായി വീണ്ടും തെരഞ്ഞെടുത്തു.
തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 1500ലധികം ക്ഷേമസ്ഥാപന പ്രതിനിധികളുടെ ജനറൽ ബോഡി യോഗത്തിൽ നടന്ന വോട്ടെടുപ്പിലാണു ഫാ. ലിജോയുടെ തെരഞ്ഞെടുപ്പ്.
തൃശൂർ അതിരൂപതാംഗമായ ഫാ. ലിജോ ചിറ്റിലപ്പിള്ളി കഴിഞ്ഞ കാൽനൂറ്റാണ്ടായി വൃദ്ധസദനങ്ങൾ, കുട്ടികളുടെ കെയർഹോമുകൾ, അംഗപരിമിതരുടെയും മാനസികവെല്ലുവിളികൾ നേരിടുന്നവരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമസ്ഥാപനങ്ങൾ, ഡി അഡിക്ഷൻ സെന്റർ, യുവജനപ്രസ്ഥാനങ്ങൾ, ഇടവകകൾ തുടങ്ങിയ വ്യത്യസ്തശുശ്രൂഷാമേഖലകളുടെ ചുമതലക്കാരനാണ്. നിലവിൽ ജില്ലാ സംസ്ഥാന ഓർഫനേജ് മോണിറ്ററിംഗ് കമ്മിറ്റി അംഗവും തൃശൂർ പുല്ലഴി സെന്റ് ജോസഫ്സ് ഹോം ഫോർ ഏജ്ഡ് ആൻഡ് ഇൻഫേം ഡയറക്ടറുമാണ്.