പ്രായപൂർത്തിയാകാത്തയാളുടെ വിവരങ്ങൾ പോലീസ് രേഖകളിൽനിന്നു നീക്കണം: കോടതി
Wednesday, September 24, 2025 1:49 AM IST
കൊച്ചി: പ്രായപൂർത്തിയാകാത്ത വ്യക്തി പ്രതിയായ കേസിൽ ജുവനൈൽ ജസ്റ്റീസ് ബോർഡിനു മുമ്പാകെയുള്ള എല്ലാ പോലീസ് രേഖകളുടെയും വിശദാംശങ്ങൾ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവ്.
പ്രായപൂർത്തിയാകാത്തപ്പോൾ ഒരു കേസിൽ പ്രതിയാക്കപ്പെടുകയും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസിലെ രേഖകൾ ഒഴിവാക്കാനാണു കോടതി സർക്കാരിനോടും പോലീസിനോടും നിർദേശിച്ചത്.