"ഓപ്പറേഷന് നുംഖോര്‍'
Wednesday, September 24, 2025 1:49 AM IST
കൊച്ചി: ഭൂട്ടാനില്‍നിന്ന് നികുതി വെട്ടിച്ച് രാജ്യത്തെത്തിച്ച ആഡംബര കാറുകള്‍ കണ്ടെത്തുന്നതിനായി കസ്റ്റംസ് രാജ്യവ്യാപകമായി നടത്തുന്ന പരിശോധനയ്ക്കു നല്‍കിയിരിക്കുന്ന പേരാണ് "ഓപ്പറേഷന് നുംഖോര്‍'.
വാഹനം എന്നര്‍ഥം വരുന്ന ഭൂട്ടാനി വാക്കാണ് "നുംഖോര്‍'. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ഉള്‍പ്പെടെ മുപ്പതോളം സ്ഥലങ്ങളിലാണ് സംസ്ഥാനത്തു പരിശോധനകള്‍ നടന്നുവരുന്നത്.
ഇന്ത്യന്‍ നിയമമനുസരിച്ച് സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുള്ളതാണ്. നികുതി വെട്ടിക്കുന്നതിനായി വ്യാജ രേഖകളുണ്ടാക്കി പഴയ വാഹനങ്ങള്‍ ഭൂട്ടാനില്‍നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് 10 മുതല്‍ 15 വരെ നിയമലംഘനങ്ങള്‍ നടന്നിട്ടുള്ളതായാണു കണ്ടെത്തിയിട്ടുള്ളത്. പരിശോധനയുടെ ഭാഗമായി കാണുന്ന അനധികൃത വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കും. രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്ത ഉടമകള്‍ക്കെതിരേ നടപടി സ്വീകരിക്കാനാണു കസ്റ്റംസിന്റെ നീക്കം.