നാടകാവതരണത്തിന് അപേക്ഷിക്കാം
Wednesday, September 24, 2025 1:49 AM IST
തൃശൂർ: കേരള സംഗീതനാടക അക്കാദമി ജനുവരി 25 മുതൽ ഫെബ്രുവരി ഒന്നുവരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിൽ അവതരണം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ അഞ്ചു വരെ ദീർഘിപ്പിച്ചു.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. മുന്‍പ് ഇറ്റ്ഫോക്കിൽ പങ്കെടുത്ത അവതരണങ്ങളും ഒന്നിൽകൂടുതൽ തവണ അപേക്ഷിച്ച അവതരണങ്ങളും വീണ്ടും അയയ്ക്കേണ്ടതില്ല.
https://theatrefestivalkerala.com ൽ അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ലഭ്യമാണ്. വിവരങ്ങൾക്ക് +91 8593886482.