വി.എസ്. ചന്ദ്രശേഖരനെതിരേയുള്ള പീഡനപരാതി വ്യാജമെന്നു പോലീസ് റിപ്പോര്‍ട്ട്
Thursday, September 25, 2025 2:31 AM IST
കൊച്ചി: ലോയേഴ്സ് കോണ്‍ഗ്രസ് മുന്‍ നേതാവ് വി.എസ്. ചന്ദ്രശേഖരനെതിരേ ആലുവ സ്വദേശിനിയായ നടി നല്കിയ പീഡനപരാതി വ്യാജമെന്നു പോലീസ് റിപ്പോര്‍ട്ട്.
കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു പ്രത്യേക അന്വേഷണ സംഘം എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ റഫര്‍ റിപ്പോര്‍ട്ട് നല്കി.
എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണു റഫര്‍ റിപ്പോര്‍ട്ട് നല്‍കിയത്. മുന്‍വൈരാഗ്യമാണ് പരാതിക്കു കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പോലീസ് നല്കുന്ന വിശദീകരണം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് വി.എസ്. ചന്ദ്രശേഖരനെതിരേ ഉള്‍പ്പെടെ ഏഴു പരാതികള്‍ നടി നല്‍കിയത്. തനിക്കെതിരേ ലൈംഗിക ആക്രമണമുണ്ടായി എന്നതായിരുന്നു നടിയുടെ പരാതി. നടനും എംഎല്‍എയുമായ മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടി ആരോപണമുന്നയിച്ചിരുന്നു.