ഡോ. മുല്ലശേരി അജിത് ശങ്കര്‍ദാസിന് പുരസ്കാരം
Thursday, September 25, 2025 2:30 AM IST
കൊച്ചി: ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ വൊക്കേഷണല്‍ എക്സലന്‍സ് പുരസ്കാരം ഡോ. മുല്ലശേരി അജിത് ശങ്കര്‍ദാസിന്.
ചെന്നൈ മദ്രാസ് മെഡിക്കല്‍ മിഷനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോ-വാസ്കുലര്‍ ഡിസീസസ് വിഭാഗത്തിന്റെ ചെയര്‍മാനും മേധാവിയുമാണ് ഇദ്ദേഹം.
28ന് എറണാകുളം ലിസി ആശുപത്രി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഹൃദയസംഗമ വേദിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്വതന്ത്ര ഡയറക്ടര്‍ വി.ജെ. കുര്യന് അവാര്‍ഡ് സമ്മാനിക്കും.