സുകുമാരന്‍ നായരെ പിന്തുണച്ച് വെള്ളാപ്പള്ളി
Thursday, September 25, 2025 2:31 AM IST
ചേർത്തല: പ്രശ്നാധിഷ്ഠിതമായ എതിർപ്പുകളേ എൻഎസ്എസിന് സർക്കാരിനോടുള്ളുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എൻഎസ്എസ് എല്‍ഡിഎഫ് സർക്കാരിനെ എല്ലാ കാര്യത്തിലും എതിർത്തിരുന്നില്ല. ആചാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു എതിർപ്പ്.
ശബരിമലയിൽ ആചാരങ്ങൾ സംരക്ഷിക്കണമെന്നും സ്ത്രീ പ്രവേശനം പാടില്ലെന്നുമായിരുന്നു എൻഎസ്എസ് നിലപാടെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.