അയ്യപ്പസംഗമം : രണ്ട് സംഗമങ്ങളെയും യുഡിഎഫ് അംഗീകരിക്കുന്നില്ല: രമേശ് ചെന്നിത്തല
Thursday, September 25, 2025 2:31 AM IST
പാലക്കാട്: സർക്കാർ സംവിധാനം ഉപയോഗിച്ചു നടത്തിയ അയ്യപ്പസംഗമവും അതിനുപിന്നാലെ നടത്തിയ ബദൽ സംഗമവും യുഡിഎഫും കോണ്‍ഗ്രസും അംഗീകരിക്കുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറിയും മുൻ പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തല.
ചില നിക്ഷിപ്ത താത്പര്യങ്ങൾക്കുവേണ്ടിയാണ് ആർഎസ്എസ് അയ്യപ്പസംഗമം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട്ട് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല.