ഗൂഢാലോചനയുടെ പ്രഭവകേന്ദ്രം പറവൂർ: കെ.എന്‍. ഉണ്ണികൃഷ്ണന്
Thursday, September 25, 2025 2:31 AM IST
കൊച്ചി: തനിക്കെതിരേ ഉണ്ടായ ആരോപണങ്ങളുടെ പ്രഭവകേന്ദ്രം പറവൂരാണെന്ന് കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എ.
ആസൂത്രിതമായ ഗൂഢാലോചനയാണ് ഇതിനു പിന്നിൽ. പ്രതിപക്ഷനേതാവിന് പങ്കുണ്ടോയെന്ന് അറിയില്ല. കോണ്‍ഗ്രസ് നേതൃത്വം അതിനു മറുപടി പറയട്ടെ. സിപിഎമ്മാണു പിന്നിലെന്ന് പറയുന്നതില്‍ യാതൊരു യുക്തിയുമില്ല. അത്തരം കാര്യങ്ങളെ നേരിടാന്‍ പാര്‍ട്ടിക്കുള്ളില്‍ സംവിധാനങ്ങളുണ്ടെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
തനിക്കു ലഭിച്ച എംഎല്‍എസ്ഥാനം 50 വര്‍ഷത്തെ തന്റെ പൊതുപ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ്. എക്കാലവും എംഎല്‍എയായി തുടരാമെന്ന വ്യാമോഹമൊന്നുമില്ല. പാര്‍ട്ടി നിര്‍ദേശിക്കുന്ന ഏതു ചുമതല സ്വീകരിക്കാനും തയാറാണ്.
100 വര്‍ഷത്തിനിടെ നടപ്പാക്കാന്‍ കഴിയാത്ത വികസനപ്രവര്‍ത്തനങ്ങള്‍ വൈപ്പിനില്‍ തനിക്കു ചെയ്യാനായി. തനിക്കെതിരേ ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടെങ്കില്‍ രാജിവയ്ക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.