കോടതി പോലീസിനോട് റിപ്പോര്‍ട്ട് തേടി
Thursday, September 25, 2025 2:31 AM IST
കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരേ അപവാദപ്രചാരണം നടത്തിയ കേസില്‍ എറണാകുളം സെഷന്‍സ് കോടതി എറണാകുളം റൂറല്‍ സൈബര്‍ പോലീസിനോടു റിപ്പോര്‍ട്ട് തേടി.
കോണ്‍ഗ്രസിന്റെ പ്രാദേശികനേതാവും ഒന്നാം പ്രതിയുമായ സി.കെ. ഗോപാലകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണു നടപടി. മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി ശനിയാഴ്ച പരിഗണിച്ചേക്കും.
കെ.ജെ. ഷൈന്‍ നല്കിയ പരാതിക്കു പിന്നാലെയാണ് പോലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തത്.
ഇതിനു പിന്നാലെ ഗോപാലകൃഷ്ണന് ഒളിവില്‍ പോയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്നായിരുന്നു പരാതി.