ഭൂട്ടാന് വാഹനക്കടത്ത് ; പിടിച്ചെടുത്തവയിൽ തന്റേത് ഒരു വാഹനം മാത്രമെന്ന് അമിത് ചക്കാലയ്ക്കല്‍
Thursday, September 25, 2025 2:31 AM IST
കൊച്ചി: കസ്റ്റംസ് നടത്തിയ പരിശോധനയില്‍ തന്റേതായി പിടിച്ചെടുത്തത് ഒരു വാഹനം മാത്രമാണെന്നു നടന് അമിത് ചക്കാലയ്ക്കല്‍. മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാന്‍ഡ് ക്രൂയിസര്‍ മാത്രമാണു തന്റെ വാഹനം.
മറ്റ് അഞ്ചു വാഹനങ്ങള്‍ ഗാരേജില്‍ പണിക്കായി കൊണ്ടുവന്നതാണ്. ഇക്കാര്യം കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിച്ചു. തന്റെ വാഹനത്തിന്റെ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്.
അഞ്ചു വാഹനങ്ങളുടെ ഉടമകളെ വിവരം അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ പത്തു ദിവസം സമയം നല്‍കിയിരിക്കുകയാണ്.
തന്റെ വാഹനം അഞ്ചു വര്‍ഷം മുമ്പ് വാങ്ങിയതാണ്. കഴിഞ്ഞ നവംബറിലും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ പരിശോധിച്ചിരുന്നു. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള സംഘത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ തന്നോടു ചോദിച്ചതായും അമിത് പറഞ്ഞു.